നെല്ലിക്കായ് ലേഹ്യം

'' രോഗപ്രധിരോധത്തിന് ഒരു മികച്ച സിദ്ധ ഔഷധം.  

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക ഒരു മികച്ച ഔഷധമാണെന്ന് നമ്മൾക്ക് ഏവർക്കും അറിയാം.  എന്നാൽ നെല്ലിക്കയോടൊപ്പം മറ്റു ചില മരുന്നുകൾ കൂടെ ചേർന്നാൽ ഈ ഗുണം പതിന്മടങ്ങ് വർധിക്കും എന്നതാണ് യാഥാർഥ്യം.  പ്രാചീന സിദ്ധവൈദ്യ  ഗ്രന്ഥമായ 'വൈദ്യ സില്ലരൈ കോവൈ' യിൽ പ്രതിപാദിച്ചിട്ടുള്ള  'നെല്ലിക്കായ്  ലേഹ്യം'  അത്തരത്തിലുള്ള ഒരു മികച്ച സിദ്ധ മരുന്നാണ്.  

ഔഷധഗുണമുള്ള ഒന്നാന്തരം ചെറുനെല്ലിക്ക അഥവാ കാട്ടുനെല്ലിക്കയാണ് ഈ മരുന്നിൽ പ്രധാനമായും ചേരുന്നത്. നെല്ലിക്കയോടൊപ്പം ചുക്ക്, അയമോദകം, തിപ്പലിമൂലം, ഗ്രാമ്പു, തക്കോലം, ഏലക്ക, വെള്ള കുന്തിരിക്കം, പൂനൈക്കൻ കുന്തിരിക്കം, വഴിവിടങ്കം, ജീരകം, കൊത്തമല്ലി, കൂവപ്പൊടി, ഇരട്ടിമധുരം, നെയ്‌, ശർക്കര എന്നിവയെല്ലാം ചേർന്ന് വരുന്ന മികച്ച മരുന്ന്കൂട്ടാണ് ഇത് . 

രോഗപ്രധിരോധത്തിന് മാത്രമല്ല, ശരീര ദൃഢത വരുവാനും, ശരീര ക്ഷീണം, ക്ഷയം, മുറൈ സുരം അഥവാ  ആവർത്തിച്ചു വരുന്ന പനി, വിട്ടുമാറാത്ത ശരീര എരിച്ചിൽ,  ദഹന കുറവ്, ആവർത്തനമുള്ള ചുമയും ശ്വാസ തടസ്സവും, മറ്റ് ശ്വാസകോശ രോഗങ്ങൾ,  സ്ത്രീകളിൽ വരുന്ന വെള്ളപോക്ക്, അസ്ഥിയുടെ ബലക്കുറവ്,  അസ്ഥി തേയ്മാനം എന്നിവക്കെല്ലാം 'നെല്ലിക്കായ്  ലേഹ്യം' ദിവസവും  കഴിക്കാവുന്ന സിദ്ധൗഷധമാണെന്ന് യോഗം എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥത്തിൽ പറയുന്നു. 
നെല്ലിക്കായ് ലേഹ്യത്തിൽ ആന്റി ഓക്സിഡന്റ്സ് വളരെ മികച്ച അളവിൽ അടങ്ങിയിട്ടുള്ളതിനാൽ സിദ്ധയിലെ 'ക്യാൻസർ' ചികിത്സക്കും  ഈ മരുന്ന് ഉപയോഗിച്ച് വരുന്നുണ്ട്. 'എയ്ഡ്‌സ്' നുള്ള സിദ്ധ റിസർച്ച് പ്രോട്ടോകോൾ ആയ 'റാൻ തെറാപ്പിയിലും'  ഇടംപിടിച്ച ഒരു പ്രധാന മരുന്നും നെല്ലിക്ക ലേഹ്യമാണ്. ഇത് സംബന്ധിച്ചുള്ള തുടർ ഗവേഷണങ്ങൾ പുരോഗമിച്ചു വരുന്നുണ്ട്. 

ഏതു പ്രായക്കാർക്കും നെല്ലിക്കായ് ലേഹ്യം കഴിക്കാം. 5 മുതൽ 10 ഗ്രാം രാവിലെ വെറും വയറ്റിൽ കഴിച്ച് കുറച്ചു സമയം കഴിഞ്ഞ്  പാൽ കുടിക്കുന്ന രീതിയാണ്  മേൽ പറയപ്പെട്ടിട്ടുള്ള ഗുണങ്ങൾ കൂടുതൽ ലഭിക്കാൻ നല്ലത് എന്നാണ് അനുഭവം. 2 നേരം ഭക്ഷണത്തിനു ശേഷം കഴിക്കുന്നതും പൊതുവിൽ നല്ലതാണു.  പോഷകകുറവുള്ള കുട്ടികൾക്ക് നെല്ലിക്കായ്  ലേഹ്യം ദിവസവും നൽകുന്നത് നല്ല ഫലം ചെയ്യും. കുട്ടികളുടെ  ശരീര വളർച്ചക്കും, ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും ആയി ദിവസവും നെല്ലിക്ക ലേഹ്യം ശീലമാക്കുന്നത് വളരെ നല്ലതാണു.  

പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം : വൈദ്യ സില്ലരൈ കോവൈ ( സിദ്ധ വൈദ്യം ),  സിദ്ധ ഫോർമുലറി ഓഫ് ഇന്ത്യ.  

Comments

Popular posts from this blog

മുക്കുറ്റി

ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு

നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന