നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന


............. .....................................................
 ഉണക്ക നെല്ലിക്ക 1 കപ്പ്
ഉരുളക്കിഴങ്ങ് അരച്ചത് - (1 ചെറുത് )
കറിവേപ്പില അരച്ചത് - കാൽ കപ്പ്
കരിഞ്ചീരക പൊടി - 20 ഗ്രാം
 കാപ്പിപ്പൊടി 50ഗ്രാം
 തേയില 50ഗ്രാം
 നാരങ്ങ 1
 മുട്ട 2
 ഹെന്ന പൗഡർ 1 കപ്പ്
തൈര് 1 കപ്പ്
 വെള്ളം 3 കപ്പ്

 ഒരു ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടി, നെല്ലിക്കാപ്പൊടി, തേയിലപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക 12 മണിക്കൂറിനുശേഷം ഇവ പിഴിഞ്ഞ് അരിച്ചെടുക്കുക ഈ വെള്ളത്തിൽ മുട്ടയും നാരങ്ങാനീരും ഹെന്ന പൗഡറും തൈരും, കരിഞ്ചീരക പൊടിയും, കറിവേപ്പില മിശ്രിദം, ഉരുളക്കിഴങ്ങ് പേസ്റ്റായി അരച്ചത് ഇവ ചേർത്തിളക്കി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക 12 മണിക്കൂറിനുശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം..
കഫപ്രകൃതമുള്ളവർ ഒഴിവാക്കുക,
ആദ്യത്തെ മാസത്തിൽ 
ആഴ്ച്ചയിൽ ഒരു തവണ എന്ന ക്രമത്തിൽ ചെയ്യുക, പിന്നീട് 2 ആക്കി
തുടർന്ന് മാസത്തിൽ ഒന്ന് ക്രമത്തിൽ തുടരുക..
നീരിറക്കമുള്ളവർ രാസ്നാദി ഉപയോഗത്തിനു മുൻപും ശേഷവും നെറുകയിൽ തിരുമ്മുക..

അകാലനര കാരണങ്ങൾ

----------------------------------------

1.വിറ്റാമിൻ ബി 12 കുറവ്

മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന മുടിയുടെ അടിഭാഗത്തുള്ള കോശങ്ങളാണ് നമ്മുടെയെല്ലാം മുടിക്ക് നിറം നൽകുന്നത്. മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളെ ഉത്പാദിപ്പിക്കുന്നതിൽ കുറവ് ഉണ്ടാകുമ്പോഴാണ് മുടി നരയ്ക്കുന്നത്. പിഗ്മെന്റ് ഉൽപ്പാദനം കൃത്യമായി നടക്കുന്നതിന് തുടരാനായി കോശങ്ങൾക്ക് വിറ്റാമിൻ ബി 12 പോഷകങ്ങൾ ആണ് ഏറ്റവും ആവശ്യകമായത്.

2.പോഷകാഹാരക്കുറവ്
3. പാരമ്പര്യം
4. പുകവലി, മദ്യപാനം
5. മെഡിക്കൽ കണ്ടീഷനുകൾ
6.മാനസിക പിരിമുറുക്കം

Comments

Popular posts from this blog

മുക്കുറ്റി

ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு