ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு



പാരമ്പര്യ സിദ്ധവൈദ്യതിലെ പ്രധാന ഔഷധ നിർമ്മാണ രീതിയാണ് കെട്ട് മരുന്നുകൾ. പാഷാണങ്ങളുടെ ഗുണം വർദ്ധിപ്പിക്കൽ, ഒരേ പാഷാണങ്ങളുടെ ഗുണം പല രോഗങ്ങളിൽ പ്രവർത്തിക്കാൻ സഹായിക്കുക, പാഷാണങ്ങളുടെ വീര്യം വർഷങ്ങളോളം നിലനിർത്തി കേടുകൂടാതെ സൂക്ഷിക്കാൻ എന്നിങ്ങനെ കെട്ട് ആക്കിയാൽ കഴിയുന്നതാണ്. കെട്ടുവർഗങ്ങളുടെ കാലപരിധി 100 വർഷത്തിനു മേലെയാണ്. 

സിദ്ധവൈദ്യന്മാർ കൂടെക്കൊണ്ട് നടന്നിരുന്ന മരുന്നിൽ ഒന്ന് ജാതിലിംഗ കെട്ട് അഥവാ ചായില്യകെട്ട് ആണ്. ഏത് അനർത്ഥം കണ്ടാലും ചായില്യക്കെട്ട്, രസസിന്ധൂരം, അന്നഭേദി കെട്ട് ഇവ തക്ക അളവിൽ തേനിൽ ഉറച്ച് കൊടുത്താൽ ഉടനെ ഭേദമാകും. 

പ്രത്യേകിച്ച് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പല പാരമ്പര്യ നാട്ടുവൈദ്യ വാമൊഴികളിലും കെട്ട് മരുന്നുകൾ ചെയ്ത അൽഭുത വിശേഷങ്ങൾ കാണാം. 
ഒരിക്കൽ ചെല്ലപ്പൻ നാടാർ വൈദ്യൻ തൻ്റെ യാത്രയ്ക്കിടയിൽ ചായകുടിക്കാൻ ഒരു കടയിൽ ഇരിക്കുമ്പോൾ ഒരു പിതാവ് തൻ്റെ പുത്രൻ്റെ മരണം ഉടനെ നടക്കുമെന്ന് ആശുപത്രിയിൽ വിധി എഴുതി വീട്ടിൽ അയച്ചു എന്നുമ്പറഞ്ഞ് കടയിലിരുന്ന് കരഞ്ഞു എന്നും ഇതുകേട്ട ചെല്ലപ്പനാശാൻ കുട്ടിയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി, അയാളുടെ വീട്ടിൽ പോവുകയും അവിടുന്ന് ഒരു സ്വർണ്ണകമ്മൽ വാങ്ങി ഒരു കല്ലിൽ തെനൊഴിച്ച് ഉരച്ച് ശേഷം കൂടെ ജാതിലിങ്ങ കെട്ടും ഉരച്ച് കൊടുതുവത്രെ. ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെ അമ്മായിയുടെ കയ്യിൽ നിന്നും വെറ്റില വാങ്ങി കല്ലിൽ ഉരച്ച് അതിനു പുറമെ രസസിന്ധൂര മണി ഉരച്ച് കുഞ്ഞിന് നാക്കിൽ കൊടുത്തുവത്രെ. 
ആകെമൊത്തം 2 മണിക്കൂറിനകം കിടപ്പിലായിരുന്ന കുട്ടി എണീറ്റ് ചൂട് കഞ്ഞി കുടിച്ചു എന്ന് കുടുംബത്തിൽ പറയുന്നു.

ഇങ്ങനെ അനേകം മാഹാത്മ്യം കെട്ട് മരുന്നുകൾക്ക് ഉണ്ട്.
അസാദ്ധ്യരോഗങ്ങൾക്ക് മേൽ പ്രവർത്തിക്കുന്ന അമൃതാണ് ശിവ കലയിലെ കെട്ടുകൾ.

നിർമ്മാണ രീതി 

லிங்கம் பலம் 1 சுத்தி செய்து வகைக்கு பலம் எளாக்கி படி பொன். அரிதாரம். படிக்காரம், கெந்தகம் வகைக்கு பலம் ஈரக்கி கோழி முட்டைக்குள் பாதி போட்டு மேலே லிங்கத்தை வைத்து அதன் மேல் ளை போட்டு கோழி முட்டையி ஒடி ஒரு சட்டியில் பேர் பாதி மனலைப் போட்டு அதில் நட்டைய வைத்து மேலேயும் மணலைக் கொட்டி சட்டிக்கு சிலை பன் செய்து அடுப்பில் வைத்த 6 ஜாமம் எரிக்க கட்டும்.

Linga kattu or Jathilinga Kattu is used in the emergency situations. It acts as an elixir
Especially in heart related conditions, all types of cancer, skin diseases, bleeding conditions and all painful conditions

Another uses.. Jwaram(fever), cough, bronchitis, epilepsy, nerve related incurable diseases etc.

Comments

Popular posts from this blog

മുക്കുറ്റി

നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന