മുക്കുറ്റി



പ്രതിവിധി കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി.

ഇതു വേരോടെ അരച്ചു തേനും ചേർത്തു കഴിയ്ക്കുന്നത് ചുമയിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ്. നെഞ്ചിലെ ഇൻഫെക്ഷൻ മാറുന്നതിനും ഇതു ഗുണം നൽകും.

മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാൽ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം.

ആന്റിഓക്സിഡന്റുകളാൽ സമ്‌ബന്നമായ മുക്കുറ്റി അരച്ച് നീര് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും.

അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും.

ഇത് മാത്രമല്ല ചുമക്കും അലർജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

മുക്കുറ്റി നീര് സേവിച്ചാൽ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും.

മുക്കുറ്റി നീരും നറുനെയ്യും കൽക്കണ്ടം ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാൽ ഗ്യാസ്ട്രബിൾ മാറുകയും മലശോധനണ്ടാവുകയും ചെയ്യും

Comments

Popular posts from this blog

ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு

നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന